ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Thursday, 26 December 2013

MALAYALAM IN LINUX


  Malayalam in Ubuntu

ഉബുണ്ടുവില്‍ Unicode Malayalam Fonts ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതു തന്നെ ഉപയോഗിക്കണമെന്ന് ഗവ . ഉത്തരവ്  ഉള്ളതാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ തമ്മില്‍ മലയാളത്തിലുള്ള E mail വായിക്കുന്നതിന് Font പ്രശ്നം ഉണ്ടാകാറില്ല. എന്നാല്‍ പുറത്തുള്ള ചില ഏജന്‍സികളും മറ്റും Windows ല്‍ പ്രവര്‍ത്തിക്കുന്ന ISM Software ആണ് മലയാളത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അവരുടെ സിസ്റ്റത്തില്‍ ഇത് വായിക്കാന്‍ കഴിയുന്നതുകൊണ്ട് മറ്റെല്ലാവര്‍ക്കും ഇത് വായിക്കാം എന്നാണ് അവരുടെ ധാരണ. ഇങ്ങനെ Mail അയയ്ക്കുന്നവര്‍ pdf  format ലേയ്ക്ക്  മാറ്റി അയയ്ക്കുകയായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ പലരും അങ്ങനെ ചെയ്യുന്നില്ല…..
ഈ പ്രശ്നം മറികടക്കാന്‍ ഉബുണ്ടുവില്‍ ISM Fonts ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
  1. ഇവിടെ നിന്നു്ISM-Malayalam Fonts കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ISM Fonts ഡൗണ്‍ലോഡ് ചെയ്യുക.
  2. ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
  3. പുതുതായി ലഭിച്ച  ism_fonts എന്ന  folder തുറക്കുക.
  4. Edit – Select all
  5. Edit – Copy എന്ന ക്രമത്തില്‍ കോപ്പി ചെയ്യുക.
  6. ism_fonts എന്ന ഫോള്‍ഡര്‍ close ചെയ്യാം.
  7. Application – Accessories – Terminal
  8. sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക.
  9. Password ചോദിക്കും. അത് type ചെയ്യുക.Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല)
  10. ഇടതുവശത്ത് കാണുന്ന File System ക്ലിക്ക് ചെയ്യുക.
  11. usr  -  share  -  fonts  -  truetype  -  ttf-malayalam-fonts എന്ന ക്രമത്തില്‍ തുറക്കുക.
  12. Edit  -  Paste.
  13. എല്ലാ ഫോള്‍ഡറുകളും close ചെയ്യുക.
താഴെക്കൊടുത്തിരിക്കുന്ന Windows Mal.Testing File ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. കഴിയുന്നില്ലെങ്കില്‍ മാത്രം, കൊടുത്തിരിക്കുന്ന ttf-mscorefonts-installer ഡൗണ്‍ലോഡ് ചെയ്ത് Install ചെയ്യുക.

Tuesday, 5 November 2013

മൊബൈലില്‍ മലയാളം വായിക്കാന്‍

ഇന്നു മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയുന്നവയാണ് എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യാറില്ല . മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു എളുപ്പ വഴി 
1 . നിങ്ങളുടെ മോബൈലിലെ ഒപെറ മിനി എന്ന ബ്രൌസര്‍ ഓപ്പണ്‍ ചെയുക ( ഈ ബ്രൌസര്‍ ഇല്ലാത്തവര്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഡൌണ്‍ലോട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക )
2 . അഡ്രെസ്സ് ബാറില്‍ config : എന്ന് ടൈപ്പ് ചെയ്യുക(ഇങ്ങനെ ചെയ്ത് കിട്ടിയില്ലെങ്കില്‍ about.config എന്ന് നല്കുക)
3 . ഇപ്പോള്‍ power user setting എന്നൊരു പേജ് കിട്ടും അത് താഴേക്ക്‌ സ്ക്രോള്‍ ചെയുക use bitmap front for complex scripts എന്ന സെറ്റിങ്ങ്സില്‍ എത്തുക
അവിടെ no എന്നു കാണുന്നത് yes ആക്കുക save ചെയ്യുക
4 . ഇനി ഏതെങ്കിലും മലയാളം സൈറ്റ് ഓപ്പണ്‍ ചെയുക ഇപ്പോള്‍ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും...

Sunday, 27 October 2013

ഒരു കൈ



ഒരു കൈ സഹായം എന്‍ന്നാല്‍ കഴിയുന്നത് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!