ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

converseen


     ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായി converseen എന്ന സോഫ്റ്റ്​വെയര്‍ ഉപയോഗിക്കാം. Digital Camera ഉപയോഗിച്ച് എടുത്ത ഫോട്ടോകള്‍ ഇത് ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്. ഉബുണ്ടുവില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക. (ഇവിടെ നിന്ന് കോപ്പിയെടുത്ത് ടെര്‍മിനലില്‍ പേസ്റ്റു ചെയ്താലും മതി.) 

    sudo add-apt-repository ppa:faster3ck/converseen
    sudo apt-get update

     

    sudo apt-get install converseen 


    ഇന്‍സ്റ്റലേഷനു ശേഷം Application-Graphics-Converseen തുറക്കുക. Add images ക്ലിക്ക് ചെയ്ത് image folderസെലക്ട് ചെയ്യുക. Ctrl,A എന്നീ keys ഉപയോഗിച് എല്ലാ images ഉം ഒരുമിച്ച് സെലക്ട് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത ശേഷം convert to എന്നതിലെ നിന്നും file format സെലക്ട് ചെയ്യുക. Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക. (Size 100kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി width, height ഇവ 800, 600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്ട് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ Convert ആയിട്ടുണ്ടാകും. ശ്രദ്ധിക്കുക: വ്യത്യസ്ത വലിപ്പമുള്ള ഫോട്ടോകളെയാണ് ചെറുതാക്കേണ്ടതെങ്കില്‍ width, height ഇവ നല്‍കാതെ % മാത്രം നല്‍കിയാല്‍ മതി.
വ്യത്യസ്ത resolution ഉള്ള ഒരു portrait ചിത്രവും ഒരു landscape ചിത്രവും ഒന്നിച്ചു resize ചെയ്യുന്നു .

യഥാര്‍ഥ ചിത്രങ്ങള്‍ താഴെ




രണ്ടിനും pixel 200 X 150 കൊടുത്തപ്പോള്‍ കിട്ടിയ output താഴെ




രണ്ടിന്റെയും % 50 കൊടുത്തപ്പോള്‍ കിട്ടിയ output താഴെ





അപ്പോള്‍ വ്യത്യസ്ത തരം ചിത്രങ്ങള്‍ ഒന്നിച്ചു resize ചെയ്യുമ്പോള്‍ pixel എടുക്കുന്നതിലും നല്ലത് % എടുക്കുന്നതാണ് .


ഫോട്ടോകള്‍ Resize ചെയ്യുന്നതിന് CONVERSEEN 

    (മാത്സ് ബ്ലോഗിനോട് കടപ്പാട്)

ഒരു ഫോള്‍ഡറിനുള്ളിലെ ചിത്രങ്ങളെ BLACK & WHITE ആക്കുന്നതിന്

ഒരു ഫോള്‍ഡറിലെ ഫോട്ടോകളെ ഒറ്റയടിക്ക് ബ്ലാക്ക് ആന്റ് വൈറ്റാക്കാം. ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുന്നതൊഴികെയുള്ള മറ്റുകാര്യങ്ങള്‍ മാനുവലായി ചെയ്യുന്നതാണ് ഉചിതം. എന്തുതന്നെയായാലും ഫോട്ടോയുടെ ക്ലാരിറ്റി ഉറപ്പുവരുത്തേണ്ടത് പ്രിന്റെടുത്ത് നോക്കി നമ്മള്‍ തന്നെയാണ്. വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ. കളര്‍ ചിത്രങ്ങളെ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കി മാറ്റാം. 1. ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
mogrify -type Grayscale *.*
എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇനി ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആകുന്നത് ഫോള്‍ഡര്‍ തുറന്ന് നേരിട്ടു കണ്ട് ആസ്വദിക്കാം. ഇത് നാം ഉദ്ദേശിച്ച രീതിയിലുള്ള അളവാണോയെന്നറിയാന്‍ പ്രിന്റെടുത്തു തന്നെ നോക്കണം. മുകളില്‍ നല്‍കിയിരിക്കുന്ന അളവുകള്‍ ഒരു ഉദാഹരണം മാത്രമാണ്.
NB: imagemagick എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ കണ്‍വെര്‍ഷന്‍ നടന്നത്. ഇത് നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്നറിയാന്‍ System-Administration-Synaptic Package Manager ലെ Quick Search ല്‍ imagemagick എന്നു നല്‍കി സെര്‍ച്ചു ചെയ്തു നോക്കുക. റിസല്‍ട്ടില്‍ ഈ പേരിനൊപ്പം പച്ച ചതുരം കാണുന്നുണ്ടെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലുണ്ട്. വെളുത്ത ചതുരമാണെങ്കില്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് mark for installation നല്‍കി apply ചെയ്താല്‍ installation നടക്കും. തുടര്‍ന്ന് മുകളിലെ വിദ്യ പരീക്ഷിച്ചു നോക്കാം.


SITCFORUMPALAKKAD നോട് കടപ്പാട്

No comments:

Post a Comment